ആകുലതകൾ

By Maya S

ജീവിത സായാഹ്നത്തോടുക്കുമ്പോൾ മുതൽ മനുഷ്യൻ പലവിധ ആകുലതകൾക്ക് വിധേയരാകുന്നു

1 .വിലയില്ലാത്തവരായി കരുതുന്നു

തങ്ങൾക്ക് ഒരു വിലയുമില്ലെന്നും വീട്ടിൽ പോലുംസ്ഥാനമില്ലെന്നും കരുതുന്നു. പെൻഷൻ ആകുന്നതോടെ ഉൽപ്പാദനക്ഷമതയില്ലാത്തവരാണെന്നും ഇനിയുള്ള സമയം തന്നെ ക്കൊണ്ട് ഒന്നിനും കഴിയില്ലെന്നും കഴിഞ്ഞു പോയ നാളുകളിൽ കുറച്ചു കൂടി നന്നായി ജീവിക്കാമായിരുന്നു എന്നും ചിന്തിക്കുന്നു

2 ആർക്കും വേണ്ടാത്തവരാണെന്ന തോന്നൽ

തങ്ങളെ ആർക്കും ആവശ്യമില്ലെന്നും മറ്റുള്ളവർക്ക് തന്നെ ക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ആലോചിച്ച് വിഷമിക്കുന്നു

3. കുടുംബാംഗങ്ങൾക്ക് ഭാരമായി മാറുമോ എന്ന ചിന്ത

എന്തെങ്കിലും അസുഖം വന്ന് സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെ കിടപ്പിലാകുമോ കുടുംബാംഗങ്ങൾക്ക് ഭാരമാകുമോ എന്ന് ചിന്തിക്കുന്നു

4. വീഴ്ചകളോടുള്ള ഭയം

വയസ്സായി ഇനി നമ്മൾ ചെയ്താൽ ശരിയാകുമോ അബദ്ധങ്ങൾ പറ്റുമോ എന്ന ഭയം വീഴ്ചകൾ ഉണ്ടാകുമോ എന്ന് ഭയന്ന് എങ്ങോട്ടും ഇറങ്ങാതെ ഇരിക്കുന്നു

5. ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം

നോക്കാൻ ആരുമില്ലാതെ ഒറ്റക്കായി പോകുമോ ആരും സംസാരിക്കാനില്ലാതെയും സ്വന്തം കാര്യങ്ങൾ പങ്കുവക്കാൻ കഴിയാതെ ഒറ്റമുറിയിൽ ഒതുങ്ങേണ്ടിവരുമെന്ന ചിന്ത

ആവശ്യങ്ങൾ എന്തെല്ലാം?

1. സമാധാനപൂർണ്ണമായ ജീവിതം

വഴക്കുകളും ശകാരങ്ങളുമില്ലാതെ സ്വന്തം ഇഷ്ടങ്ങൾക്കൊത്ത് ജീവിക്കുന്നതിനുള്ള അവസരം

2 ആരോഗ്യകരവും രുചികരവുമായ ഭക്ഷണം

പോഷക ഗുണമുള്ളതും രുചികരവുമായ ഭക്ഷണം കൃത്യസമയത്ത്‌ ലഭ്യമാക്കുകയും കഴിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കുടുംബാന്തരീക്ഷം

3. വൃത്തിയുള്ള വീടും പരിസരവും

എപ്പോഴും കാറ്റും വെളിച്ചവും ലഭ്യമാകുന്ന മുറി വൃത്തിയുള്ള വസ്ത്രങ്ങൾ ശുദ്ധജല ലഭ്യത

4. യഥാസമയം ചികിൽസ ഉറപ്പാക്കൽ

അസുഖങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം നൽകുന്നതിനും അവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ളള്ള ക്രമീകരണം

അസുഖങ്ങൾ വരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കൽ

5. ശാരീരികവും മാനസികവുമായ പിന്തുണ

എപ്പോഴും കൂടെയുണ്ടെന്നും അവർ പ്രിയപ്പെട്ടവരാണെന്നും സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും ബോധ്യപ്പെടണം

സ്വയം ചെയ്യാവുന്ന കാര്യങ്ങൾ

1.സാമൂഹ്യ ബന്ധങ്ങൾ വളർത്തുക
കുടുംബാംഗങ്ങളുമായും സുഹൃത്തുകളുമായും സ്ഥിരമായി ഇടപഴകുന്നത് മുതിർന്നവരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. ഒറ്റപ്പെടൽ കുറച്ച് ആത്മവിശ്വാസവും സന്തോഷവും വർധിപ്പിക്കുന്നു.

2.ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുക
സമതുലിതമായ ഭക്ഷണവും നിത്യമായ ലഘുവായ വ്യായാമവും പ്രായമായ ശരീരത്തെ ശക്തമായി നിലനിർത്തുന്നു. മതിയായ ഉറക്കവും മരുന്നുകളുടെ ക്രമബദ്ധമായ ഉപയോഗവും അത്യന്താപേക്ഷിതമാണ്.

3.സന്തോഷം നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടുക
വായനം, സംഗീതം കേൾക്കൽ, പൂന്തോട്ടപരിപാലനം തുടങ്ങിയ ഇഷ്ടപ്രവർത്തികൾ ജീവിതത്തിൽ ആസ്വാദനവും ഉന്മേഷവും നൽകുന്നു. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

4.എപ്പോഴും കർമ്മനിരതരായിരിക്കുക
ദിവസം ക്രമമായ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ശരീരത്തിനും മനസ്സിനും ഉണർവ് നൽകുന്നു. ചെറുതായി സഹായങ്ങൾ ചെയ്യുകയോ പുതിയ കാര്യങ്ങൾ പഠിക്കുകയോ ചെയ്യുന്നത് ആത്മസന്തോഷം കൂട്ടുന്നു.

Maya lives in Ettumanoor and was previously Assistant Registrar at Mahatma Gandhi University, Kottayam

Next
Next

Post-Retirement Life – What I Have and What I Can Expect